മുസ്‌ലിം ലോകം പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കണം: മര്‍കസ് സമ്മേളനം

കോഴിക്കോട്: മുസ്ലിംലോകം ഇസ്ലാമിന്റെ വൈജ്ഞാനിക, സാംസ്‌കാരിക പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. 22 രാജ്യങ്ങളില്‍ നിന്നുള്ള 110 പ്രമുഖ പണ്ഡിതന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. യുഎഇയിലെ അല്‍ഇത്തിഹാദ് പത്രം ചീഫ് എഡിറ്റര്‍ മുഹമ്മദ് അല്‍ ഹമ്മാദി സമ്മേളനം ഉദ്ഘാടനം ചെയ്തു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളെയും പണ്ഡിതസഭകളെയും പ്രതിനിധീകരിച്ചു തുണീസയിലെ മുന്‍ വൈസ് പ്രസിഡന്റ് ശെയ്ഖ് അബ്ദുല്‍ ഫത്താഹ് മോറൊ, ഉസ്‌ബെക്കിസ്താനിലെ തഅ്ലീം എജ്യൂക്കേഷനല്‍ സെന്റര്‍ ചെയര്‍മാന്‍ ശെയ്ഖ് മുഷ്റഫ് സദിയൂഫ്, ഒമാന്‍ ഇസ്ലാമിക വിദ്യാഭ്യാസ വകുപ്പ് സൂപ്പര്‍വൈസര്‍ ശെയ്ഖ് യാഖൂബ് ബിന്‍ യഹ്യാന്‍, സൂഫി കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ മാമിന്‍ യോങ് ചൈന, ബഹ്റയ്‌നിലെ നിയമകോടതി ചെയര്‍മാന്‍ ശെയ്ഖ് ഇബ്രാഹിം അല്‍മുറൈഖി, ഇറാഖിലെ സൂഫി സുപ്രിം കൗണ്‍സില്‍ മെംബര്‍ ശെയ്ഖ് മര്‍വാന്‍ അലി അന്‍വര്‍, ജോര്‍ദാനിലെ അല്‍നൂര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ശെയ്ഖ് അബ്ദുല്ല മുഹമ്മദ് ഖൈറ്, ഐവറികോസ്റ്റിലെ ഫൗണ്ടാത്തൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശെയ്ഖ് അബ്ദുല്‍ അസീസ് സെര്‍ബ, യുഎസ്എയിലെ പ്രമുഖ പണ്ഡിതന്‍ ഡോ. ഉസ്മാന്‍ ശിബിലി, ന്യൂസിലന്‍ഡിലെ ഇസ്ലാമിക് അസോസിയേഷന്‍ മാനേജര്‍ അലി അബ്ദുല്‍ ഖാദര്‍, തുര്‍ക്കിയിലെ മതകാര്യ വകുപ്പ് ഉപദേഷ്ടാവ് ഹോക്ക മാസൂം, മര്‍കസ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഹുസയ്ന്‍ സഖാഫി ചുള്ളിക്കോട്, മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സംസാരിച്ചു.

RELATED STORIES

Share it
Top