മുസ്‌ലിം ലീഗ് നേതാവ് കെവി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു: നാളെ തളിപ്പറമ്പ് ഹര്‍ത്താല്‍

കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെവി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു. നിര്യാണത്തില്‍ അനുശോചിച്ച് നാളെ തളിപറമ്പ് മുനിസിപ്പാലിറ്റിയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആഹ്വാനം ചെയ്തു.നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്ബര്‍, സര്‍സയ്യിദ് കോളേജ് ഉള്‍പ്പെടുന്ന കാനന്നൂര്‍ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. എംഎസ്എഫിന്റെ പ്രഥമ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 10 മണിക്ക് തളിപറമ്പ് ജുമാ മസ്ജിദില്‍.

RELATED STORIES

Share it
Top