മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം കമ്മിറ്റിയും മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റിയും ഇടയുന്നു

കാസര്‍കോട്്: മുസ്്‌ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. വൈസ്പ്രസിഡന്റ് ബി അഷ്‌റഫിന് പകരം ചുമതല നല്‍കി. മുളിയാര്‍ പഞ്ചായത്തില്‍ നിന്നുള്ള ഉദുമ മണ്ഡലത്തിലെ രണ്ട് ഭാരവാഹികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രസിഡന്റിനെ മാറ്റിയതെന്നാണ് ആരോപണം. മുളിയാര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡിലെ മുസ്‌ലിംലീഗ് കമ്മിറ്റിയില്‍ നിന്നാണ് മുഹമ്മദ് കുഞ്ഞി പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്.
എന്നാല്‍ ഇദ്ദേഹത്തെ കഴിഞ്ഞമാസം നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്ന് ഒരു വിഭാഗം മുടക്കുകയായിരുന്നു. വാട്‌സ് ആപ്പില്‍ വന്ന ഒരു വാര്‍ത്തക്ക് ലൈക്ക് ചെയ്തതിന്റെ പേരിലാണ് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗിന്റെ കുത്തക വാര്‍ഡില്‍ മല്‍സരിച്ച ഉദുമ മണ്ഡലത്തിലെ ഒരു ഭാരവാഹി പരാജയപ്പെട്ടതോടെയാണ് ഇവിടെ ലീഗില്‍ കലാപം തുടങ്ങിയത്.
പാണക്കാട് വച്ച് പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രസിഡന്റിനെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ വാര്‍ഡ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കാനുള്ള ഒരുക്കത്തിലാണ്.

RELATED STORIES

Share it
Top