മുസ്‌ലിം ലീഗിന്റെ കുല്‍സിത നീക്കം: ഐഎന്‍എല്‍

കോഴിക്കോട്്:  ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റെയും സാമ്പത്തിക ക്രമക്കേടിന്റെയും പേരില്‍ പാര്‍ട്ടി പുറത്താക്കിയ രണ്ടുപേരെ മുന്നില്‍ നിര്‍ത്തി മുസ്‌ലിം ലീഗ് നടത്തുന്ന കുല്‍ സിത നീക്കങ്ങളാണ് പുതിയ പാര്‍ട്ടി രൂപീകരണത്തിനു പിന്നിലെന്ന് ഐഎന്‍എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. വ്യക്തി വിശുദ്ധിയുള്ളവര്‍ക്ക് മാത്രമെ ഐഎന്‍എല്ലില്‍ സ്ഥാനമുള്ളു.
പുറത്താക്കപ്പെട്ടവര്‍ ഐഎന്‍എല്ലിന്റെയും സുലൈമാന്‍ സേട്ടിന്റെയും പേരു ദുരുപയോഗം ചെയ്താല്‍ നിയമ നടപടി സ്വീകരിക്കും. കേരളത്തിന്റെ പുറത്തു നിന്ന് ഏതാനും പഴയ ലീഗ് നേതാക്കളെ കൊണ്ട് വന്ന് നടത്തുന്ന തന്ത്രങ്ങളൊന്നും ഇവിടെ വിലപ്പോവില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

RELATED STORIES

Share it
Top