മുസ്‌ലിം രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക്: ട്രംപിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ അംഗീകാരംവാഷിങ്ടണ്‍: ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇടക്കാല ഉത്തരവിലാണ് കോടി വിലക്ക് അംഗീകരിച്ചത്. പിന്നീട് കേസ് കോടതി വിശദമായി പരിഗണിക്കും. നേരത്തെ ട്രംപിന്റെ ഉത്തരവ് കീഴ്‌ക്കോടതി റദ്ദാക്കിയിരുന്നു.
കഴിഞ്ഞ മാര്‍ച്ചിനാണ് മുസ് ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസ് സന്ദര്‍ശിക്കുന്നതിന് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയത്. ട്രംപിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സുരക്ഷയുടെ ഭാഗമായാണ് തീരുമാനമെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

RELATED STORIES

Share it
Top