മുസ്‌ലിം യുവാവുമായി സൗഹൃദം: മാനഭംഗക്കേസിന് നിര്‍ബന്ധിച്ചു

മീറത്ത്: പോലിസ് സ്‌റ്റേഷനില്‍ നിന്നു മോചനത്തിന് യുവാവിനെതിരേ വ്യാജ മാനഭംഗക്കേസിന് പോലിസ് നിര്‍ബന്ധിപ്പിച്ചതായി യുവതി. സുഹൃത്തായ മുസ്‌ലിം യുവാവിന്റെ വീട് സന്ദര്‍ശിച്ചതിന് പോലിസ് പിടിച്ചുകൊണ്ടുപോയ ഹിന്ദു യുവതിയാണ് തന്റെ മോചനത്തിന് പോലിസ് ഇത്തരമൊരു നിബന്ധന വച്ചതായി മാധ്യമങ്ങളെ അറിയിച്ചത്.
തനിക്ക് സ്‌റ്റേഷനില്‍ നിന്നു പോവണമെങ്കില്‍ സഹപാഠിക്കെതിരേ ബലാല്‍സംഗക്കേസ് നല്‍കണമെന്നായിരുന്നു പോലിസ് ഭീഷണിപ്പെടുത്തിയത്. പോലിസ് സ്‌റ്റേഷനില്‍ വിഎച്ച്പി പ്രവര്‍ത്തകരും തന്നെ ഈ ആവശ്യവുമായി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു. ഞായറാഴ്ചയാണ് വിഎച്ച്പി സംഘം മുസ്‌ലിം യുവാവിന്റെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെയും യുവാവിനെയും ആക്രമിച്ചത്. തുടര്‍ന്ന് ഇരുവരെയും പോലിസിനു കൈമാറി.

RELATED STORIES

Share it
Top