മുസ്‌ലിം യുവാക്കള്‍ക്കൊപ്പം സഞ്ചരിച്ച വിദ്യാര്‍ഥിനികള്‍ക്ക് മര്‍ദനം

ബംഗളൂരു: സുഹൃത്തുക്കളായ മുസ്‌ലിം യുവാക്കള്‍ക്കൊപ്പം സഞ്ചരിച്ച രണ്ട് ഹിന്ദു, ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിനികളെ ചിലര്‍ മര്‍ദിച്ചു. മംഗളൂരുവിലെ പിലിക്കുള പാര്‍ക്കിലാണു സംഭവം. അക്രമവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. മര്‍ദനത്തിന് സാക്ഷ്യംവഹിച്ചവര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പോലിസുകാരന്‍ തടഞ്ഞിട്ടും ഒരു പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദനമേറ്റു.
പോലിസ് അക്രമികളെ അറസ്റ്റ് ചെയ്തുവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. ജോലിയില്‍ അനാസ്ഥ കാണിച്ചുവെന്നു കണ്ടെത്തിയാല്‍ പോലിസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്പത്ത് ഷെട്ടി എന്ന ആളുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top