മുസ്‌ലിം കോ- ഓഡിനേഷന്‍ കമ്മിറ്റി ബഹുജന പ്രതിഷേധ സംഗമം നാളെ

പെരിന്തല്‍മണ്ണ: ന്യൂനപക്ഷ വേട്ടക്കെതിേര മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ ബഹുജന സംഗമം നാളെ പെരിന്തല്‍മണ്ണ കോടതിപ്പടിയില്‍ നടക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിന്നും ചില മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഉണ്ടാവുന്ന അപലപനീയ നീക്കങ്ങളെ ചെറുക്കാനായി പെരിന്തല്‍മണ്ണയിലെ മുസ്‌ലിം മത സംഘടനകളുടേയും ജുമുഅത്ത് പള്ളി ഖത്തീബ് മാരുടേയും യോഗം കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ ചേര്‍ന്നിരുന്നു.
ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി ചെയര്‍മാനും പച്ചീരി ഫാറൂഖ് കണ്‍വീനറുമായുള്ള മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ രൂപീകരിച്ചു. കമ്മിറ്റിയുടെ ആദ്യ പരിപാടിയായ പ്രതിഷേധ യോഗം ഞായറാഴ്ച വൈകീട്ട് നാലിനാണു നടക്കുക. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി അധ്യക്ഷത വഹിക്കും.
എംഎല്‍എമാരായ മഞ്ഞളാംകുഴി അലി, അബിദ് ഹുസൈന്‍ തങ്ങള്‍, സഹോദര സമുദായ പ്രതിനിധിയായി മനോജ് വീട്ടുവേലിക്കുന്നേല്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ഹാരിസിബ്‌നു സലീം, പ്രെ. അബൂബക്കര്‍ (കെഎന്‍എം), ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി സലീം മമ്പാട്, ഉമര്‍ തയ്യില്‍(എംഇഎസ്), ഖാജാ മുഈമുഈനുദ്ദീന്‍(സില്‍സില നൂരിയ), മഹമ്മദ് പൂപ്പലം(എംഎസ്എസ്), ഖാജാ ശൈഖ് പങ്കെടുക്കും.

RELATED STORIES

Share it
Top