മുസ്‌ലിം ഏകോപനസമിതി ഹൈക്കോടതി മാര്‍ച്ച് : ആറു പേര്‍ കൂടി റിമാന്‍ഡില്‍



കൊച്ചി: മുസ്‌ലിം ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അറസ്റ്റ് ചെയ്ത ആറു പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച അറസ്റ്റ് ചെയ്ത മുസ്‌ലിം ഏകോപനസമിതി വൈസ് ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ ബാഖവി (40), ജില്ലാകമ്മിറ്റിയംഗം ശിഹാബുദ്ദീന്‍ (48), മുഹമ്മദ് ഇബ്‌റാഹിം (37) എന്നിവരെയും ഇന്നലെ അറസ്റ്റ്‌ചെയ്ത നൗഫല്‍, ഫൈസല്‍, ശമീര്‍ എന്നിവരെയുമാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ഡോ. ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി പുനപ്പരിശോധിക്കണമെന്നും ഹാദിയയുടെ ജീവന്‍ സംരക്ഷിക്കണമെന്നും വിധി പ്രസ്താവിച്ച ജഡ്ജിമാരെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

RELATED STORIES

Share it
Top