മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ നേതൃസംഗമം വ്യാഴാഴ്ച  തിരുവനന്തപുരത്ത് ചേരും. രാവിലെ 10ന് തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ ദേശീയ കൗണ്‍സില്‍ മീറ്റും വൈകീട്ട് നാലിന് ഗാന്ധിപാര്‍ക്കില്‍ പൊതുസമ്മേളനവും നടക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. രാഷ്ട്രം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന പ്രത്യേക സാഹചര്യത്തില്‍ ഭാരതത്തിന്റെ അഖണ്ഡതയും ഭദ്രതയും കാത്തുസൂക്ഷിക്കുക, മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ വിഷയങ്ങളാണ് കൗണ്‍സില്‍ യോഗം പ്രധാനമായി ചര്‍ച്ച ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസത്തെ പ്രതിരോധിക്കാന്‍ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിന്റെ പ്രസക്തിയും കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

RELATED STORIES

Share it
Top