മുസ്‌ലിംകളേക്കാള്‍ സുരക്ഷിതര്‍ പശുക്കളെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മുസ്‌ലിംകളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. വിഷയത്തില്‍ ദ പ്രിന്റിലെഴുതിയ ലേഖനവും തരൂര്‍ പങ്കുവച്ചിട്ടുണ്ട്. ബിജെപി നേതാക്കള്‍ സമുദായിക സംഘര്‍ഷങ്ങള്‍ കുറയുന്നതായി അവകാശപ്പെടുന്നുവെങ്കിലും യാഥാര്‍ഥ്യങ്ങളുമായി അത് പൊരുത്തപ്പെടുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
അതേസമയം, ശശി തരൂരിന്റെ വിവാദ പ്രസ്താവനകളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയുള്ളതായി റിപോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. വിവാദ പ്രസ്താവനകളില്‍ നിന്നു നേതാക്കള്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ശശി തരൂരിനോട് ഇക്കാര്യത്തില്‍ രാഹുല്‍ നേരിട്ടു സംസാരിച്ചതായും വിവരമുണ്ട്.

RELATED STORIES

Share it
Top