മുസ്‌ലിംകളെ കുറ്റവാളികളായി പ്രഖ്യാപിക്കാന്‍ രാജ്യത്ത് നീക്കം നടക്കുന്നുണ്ടെന്ന് കാന്തപുരം

കാരന്തൂര്‍: ഇന്ത്യയില്‍ മുസ്‌ലിംകളെ കുറ്റവാളികളായി പ്രഖ്യാപിക്കാന്‍ നീക്കം നടക്കുന്നതായി അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മുത്തലാഖിന്റെ കാര്യത്തില്‍ മുസ്‌ലിംകളെ കുറ്റവാളി സമൂഹമായി പ്രഖാപിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് മതങ്ങളുടെ കാര്യത്തിലെല്ലാം വിവാഹം സിവില്‍ നിയമത്തിന്റെ പരിധിയിലാണ്. മുസ്‌ലിം വിഭാഗത്തിന് മാത്രം വിവാഹം എന്തു കൊണ്ട് ക്രിമിനല്‍ നിയമത്തിന്റെ ഭാഗമാകുന്നുവെന്നും കാന്തപുരം ചോദിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ആശ്രയിക്കാന്‍ പോകുന്നില്ലെന്നും കാന്തപുരം വ്യക്തമാക്കി.

RELATED STORIES

Share it
Top