മുസ്‌ലിംകളെ ഇഷ്ടമാണെന്ന് പറഞ്ഞു: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മടികരി: മുസ്‌ലിംകളെ ഇഷ്ടമാണെന്ന് സന്ദേശമയച്ച പെണ്‍കുട്ടി ബിജെപി നേതാക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച മൂഡഗിരി ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് അനില്‍(28) ആണ് അറസ്റ്റിലായത്.ശനിയാഴ്ചയാണ് ഡിഗ്രി വിദാര്‍ഥിനിയായ ധന്യ(20) ഛത്രമൈതാന്‍ എക്സ്റ്റന്‍ഷനിലെ വീട്ടില്‍ ജീവനൊടുക്കിയത്.മൂഡഗിരി ഡി.എസ്.ബി. കോളേജിലെ ഒന്നാംവര്‍ഷവിദ്യാര്‍ഥിനിയായിരുന്നു ധന്യ. യുവാവുമായി സൗഹൃദമൊഴിവാക്കണമെന്നാവശ്യപ്പെട്ട് നേരിട്ടും വാട്‌സാപ്പിലൂടെയും ഈ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ധന്യയെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു
ധന്യശ്രീയുടെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തിയ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാളാണ് അനിലില്‍. ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top