മുസ്‌ലിംകളുടെ വലിയ പ്രശ്‌നം മുത്ത്വലാഖാണെന്ന പ്രചാരണം ദുരുദ്ദേശ്യപരമെന്ന്കൊച്ചി: രാജ്യത്തെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മുത്ത്വലാഖ് ആണെന്ന രൂപത്തിലുള്ള പ്രചാരണം ദുരുദ്ദേശ്യത്തോടെയാണെന്ന് കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി. കെഎന്‍എം സംസ്ഥാന കാംപയിന്‍ സമാപന സമ്മേളനം എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുത്ത്വലാഖ് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്. പക്ഷേ, മുത്ത്വലാഖില്‍ ചവിട്ടി ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ദുഷ്ടലാക്ക് തിരിച്ചറിയണം. മനുഷ്യരെ തമ്മില്‍ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ കരുതിയിരിക്കണം. ആത്മീയ ചൂഷകര്‍ക്ക് രാഷ്ട്രീയ പരിരക്ഷ നല്‍കുന്നത് അപകടമാണ്. ഭീകരപ്രസ്ഥാനങ്ങളുടെ അക്രമണത്തിന് വിധേയരാകുന്നത് മുസ്‌ലിം രാഷ്ട്രങ്ങളാണ്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേ മുസ്‌ലിം സമൂഹത്തിന്റെ ജാഗ്രത മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.[related]

RELATED STORIES

Share it
Top