മുസ്‌ലിംകളുടെ എണ്ണം കുറയ്ക്കണമെന്ന് ബിജെപി സ്ഥാനാര്‍ഥി

വഡോദര: ഹിന്ദുത്വം പ്രധാന പ്രചാരണ ആയുധമായ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശങ്ങളുമായി ബിജെപി സ്ഥാനാര്‍ഥി. മുസ്‌ലിംകളുടെ ജനസംഖ്യയില്‍ കുറവു വരേണ്ടത് അത്യാവശ്യമാണെന്നാണു ദാബോയ് നിയമസഭാ സീറ്റില്‍ നിന്നു മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ശൈലേഷ് സോട്ട പൊതുപരിപാടിയില്‍ പറഞ്ഞത്. തൊപ്പി, താടി ധാരികളായവര്‍ ഭയം വിതയ്ക്കുന്നവരാണ്. നിര്‍ബന്ധമായും അവരുടെ ജനസംഖ്യ കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യം പരസ്യമായി പറയരുതെന്നും തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാവുമെന്നും തന്നെ പലരും ഉപദേശിച്ചു. എന്നാല്‍ 90 ശതമാനം ആളുകള്‍ക്ക് എന്റെ അഭിപ്രായത്തോടു യോജിപ്പാണ്.

RELATED STORIES

Share it
Top