മുസ്‌ലിംകളും ജാട്ടുകളും കേസുകള്‍ പിന്‍വലിക്കുന്നു

മുസഫര്‍നഗര്‍: മുസ്‌ലിംകളും ജാട്ടുകളും പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കുന്നു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായംസിങ് മുസ്‌ലിംകളുടെയും ജാട്ടുകളുടെയും പ്രതിനിധികളുമായി ഡല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് അഞ്ചു ദിവസത്തിനു ശേഷമാണ് ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കുന്നത്. വര്‍ഷങ്ങളായി അസ്വാസ്ഥ്യമായ ഈ പ്രദേശങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും പരസ്പരമുള്ള കേസുകള്‍ പിന്‍വലിക്കാനും യോഗത്തില്‍ തീരുമാനമായിരുന്നു.2013ലെ മുസഫര്‍നഗര്‍ കലാപത്തിനിടെ കുത്ബ, കുത്ബി, പര്‍ബല്യന്‍, കഡാ, ഹദോലി എന്നീ അഞ്ചു ഗ്രാമങ്ങളില്‍ കലാപത്തില്‍ ഒരുകൂട്ടം നിരപരാധികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ അഞ്ചുഗ്രാമങ്ങളിലും നിലവിലുള്ള 29 കേസുകളും പിന്‍വലിക്കേണ്ടിവരും. കലാപത്തിനിടയില്‍ വിവിധയിടങ്ങളില്‍ നിന്ന് 1,400 പേരെ വിവിധ കേസുകളിലായി കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top