മുസ്്‌ലിം സമുദായത്തിനു നേരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കണം : നാഷനല്‍ മുസ്്‌ലീം കൗണ്‍സില്‍ചക്കുവള്ളി: ദേശീയ സംസ്ഥാന തലങ്ങളില്‍ മുസ്്‌ലിം സമുദായത്തിനു നേരെ ശാരിരികമായും പ്രസ്താവനകളിലൂടെ മാനസികമായും ഫാസിസ്റ്റ് ശക്തികള്‍ അടിക്കടി നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാവണമെന്ന് നാഷനല്‍ മുസ്്‌ലീം കൗണ്‍സില്‍ ശൂരനാട് നോര്‍ത്ത് സമ്മേളനം ആവശ്യപ്പെട്ടു. ഗുജറാത്ത്, മുംബൈ, ഫൈസാബാദ്, മുറാദാബാദ്, തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുസ്്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യയോടൊപ്പം വളര്‍ത്താന്‍ പശുക്കളെ കൊണ്ടുപോകുമ്പോള്‍ പോലും മുസ്്‌ലിംകളെ അടിച്ച് കൊല്ലുന്ന സമീപനമാണ് ബിജെപി സഹയാത്രികരായ ഫാസിസ്റ്റ് ശക്തികള്‍ നടത്തിവരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. പെരുങ്കുളം യുപി സ്‌കൂളില്‍ ചേര്‍ന്ന സമ്മേളനം എന്‍എംസി സംസ്ഥാന പ്രസിഡന്റ് എ റഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ശൂരനാട് ഷിഹാബ് അധ്യക്ഷത വഹിച്ചു. എച്ച് നസീര്‍, എം ലത്തീഫ്, നൗഷാദ് കാഞ്ഞിരംവിള, പുരക്കുന്നില്‍ അഷ്‌റഫ്, അര്‍ത്തിയില്‍ അന്‍സാരി, മൂലത്തറ നിസ്സാം, കെ പി റഷീദ്, അബ്ദുല്‍ ഖലീല്‍, സി എ ബഷീര്‍കുട്ടി, ശൂരനാട് ഷൈജു, നാസ്സര്‍ മൂലത്തറ, പി സുലൈമാന്‍, എസ് നസീര്‍, ടി പി സുലൈമാന്‍, പ്രാക്കുളം ബഷീര്‍, എ നാസ്സറുദ്ദീന്‍, ശൂരനാട് അന്‍സു, പി എസ് അബ്ദ്ദുല്‍ സാജ്, എം അബ്ദ്ദുല്‍ സലിം, കെ എം ബഷീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top