മുസ്്‌ലിം ലീഗ് സ്ഥാപക ദിനമാചരിച്ചു

കൊപ്പം: ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ മുസ്‌ലിംലീഗ് സ്ഥാപകദിനം ആചരിച്ചു. കൈപ്പുറത്ത് മുസ്‌ലിംലീഗ് നിയോജകമണ്ഡലം വൈസ ്പ്രസിഡന്റ് കെ എ ഹമീദ് പതാക ഉയര്‍ത്തി. ടി കെ നസീര്‍, കെ പി കോയക്കുട്ടി, പുലാക്കല്‍ അലവി, കങ്കാടി ശരീഫ്, പി കെ ഫൈസല്‍ പങ്കെടുത്തു.
വിളത്തൂര്‍ ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെയും  ദയ കെഎംസിസിയുടേയും നേതൃത്വത്തില്‍ സ്ഥാപക ദിനാചരണം ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് അവറാന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
മുസ്‌ലിംയൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം പി ടി ഹംസ ഉദ്ഘാടനം ചെയ്തു.വിളത്തൂര്‍ പ്രദേശത്ത് നിന്ന് വിവിധ വിഷയങ്ങളില്‍ പിഎച്ച്ഡി നേടിയ ഡോ ഹബീബ് മാസ്റ്റര്‍, ഡോ ഷക്കീബ്, ഡോ അഹമ്മദ് മുസ്ഫര്‍ തുടങ്ങിയവരെ ആദരിച്ചു. ഇസ്മയില്‍ വിളയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ കാവുംപുറത്ത്, അലിമാന്‍ ഹാജി, നാസര്‍ പാറക്കല്‍, പി എം മൊയ്തുക്കുട്ടി മാസ്റ്റര്‍, പി ടി മുസ്തഫ, എം കെ സലീം, എം കെ ഇഖ്ബാല്‍, എം കെ ഷംസുദ്ധീന്‍ മാസ്റ്റര്‍, പി ടി അബൂബക്കര്‍ സിദ്ധീഖ് സംസാരിച്ചു.

RELATED STORIES

Share it
Top