മുസ്്‌ലിം നവോത്ഥാന രംഗത്ത് പുതിയ ചുവടുകള്‍ വയ്ക്കാന്‍ മദ്‌റസ ഫെസ്റ്റുകള്‍ ഉപകരിക്കുമെന്ന്

ചവറ:മുസ്്‌ലിം നവോത്ഥാന രംഗത്ത് പുതിയ ചുവടുകള്‍ വക്കാന്‍ മദ്്‌റസ ഫെസ്റ്റുകള്‍ പോലെയുള്ള പരിപാടികള്‍ ഉപകരിക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അഭിപ്രായപ്പെട്ടു. ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച ചവറ മേഖല മദ്രസ ഫെസ്റ്റ് 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്‌റസാ വിദ്യാഭ്യാസം ധാര്‍മ്മികാടിത്തറ ഭദ്രമാക്കാന്‍ എന്ന പ്രമേയം തന്നെ തികച്ചും കാലോചിതമാണ്.  സഹോദര മതവിശ്വാസികളില്‍പെട്ടവര്‍ പോലും ബഹുമാനിച്ചിരുന്ന മുന്‍കാല പണ്ഡിതന്‍മാരില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട്, അവരെ സ്മരിച്ച് കൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ച സംഘാടകര്‍ പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ 7:30 ന് ഉദ്ഘാടന ചടങ്ങ് ആരംഭിച്ച ശേഷം അഞ്ചു വേദികളിലായി  കുട്ടികളുടെ വിവിധ കലാസാഹിത്യ മല്‍സരങ്ങള്‍ അരങ്ങേറി. വൈകീട്ട് ആറിന്് നടന്ന സമാപന സമ്മേളനം ദക്ഷിണ കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. എ എം നൗഫല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വടക്കും തല ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ മനാഫ്, താജുദ്ധീ്ന്‍ മന്നാനി, പാങ്ങോട് എ കമറുദ്ധീന്‍ മൗലവി, എം അബ്ദുല്‍ ലത്തീഫ് മൗലവി, സുലൈമാന്‍ കുഞ്ഞ് മൗലവി, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, ഷാഹുല്‍ ഹമീദ് ഖാസിമി, ജലാലുദ്ധീന്‍ മുസ്്‌ലിയാര്‍, അഹമ്മദ് കബീര്‍ മളാഹിരി എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top