മുസ്്‌ലിം കോ-ഓഡിനേഷന്‍ പ്രതിഷേധ മാര്‍ച്ചും സംഗമവും

തിരുവനന്തപുരം: കഠ്‌വ, ഉന്നാവോ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച്  മുസ്്‌ലിം കോ-ഓഡിനേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധസംഗമവും നടത്തി. സ്ത്രീകളുടേയും കുട്ടികളുടേയും നേര്‍ക്ക് വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സം ഘടന പ്രതിഷേധം പ്രകടിപ്പിച്ചു. ദലിത് ന്യൂനപക്ഷ പിന്നാക്കവേട്ട അവസാനിപ്പിക്കണമെന്ന്  സംഗമം ഉദ്ഘാടനം ചെയ്ത് ഫാ. യൂജിന്‍ പെരേര ആ വ ശ്യപ്പെട്ടു. ബാബു അധ്യക്ഷ വഹിച്ചു.  കൊടിക്കുന്നില്‍ സുരേഷ് എംപി, എസ് സുവര്‍ണകുമാര്‍, പ്രഫ. ഇ അബ്ദുല്‍ റഷീദ്, ഡോ. നിസാമുദ്ദീന്‍, എഎംകെ നൗഫല്‍, ആല്‍ഫ അബ്ദുല്‍ഖാദര്‍ ഹാജി, സലീം കരമന, റഷീദ് മദനി, വേളിശ്ശേരി സലാം, ഷെഫീഖ് ബാഖവി, മുഹമ്മദ് ഹാദി സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ഇബ്രാഹിം മൗലവി, എഎല്‍എം കാസിം, വിഴിഞ്ഞം ഹനീഫ്, എ എല്‍ നിസാര്‍, ബഷീര്‍ പൂന്തുറ, നിസാര്‍ മൗലവി, നിസാര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top