മുസ്്‌ലിംകളോട് മന്ത്രി കെ ടി ജലീല്‍ മാപ്പുപറയണം: എസ്ഡിപിഐ

മലപ്പുറം: ഹര്‍ത്താല്‍ ദിവസം കെ ആര്‍ ബേക്കറിയിലുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരില്‍ പ്രധാന പ്രതിയടക്കം സിപിഎം പ്രവര്‍ത്തകരായതുകൊണ്ട് താന്‍ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് കെ ടി ജലീല്‍ മലപ്പുറം ജനതയോട് മാപ്പ് പറയണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയേയും മുസ്്‌ലിംകളെയും ആക്ഷേപിച്ചുകൊണ്ട് താനൂരില്‍ അദ്ദേഹം നടത്തിയ പ്രസംഗം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുകൊണ്ടായിരുന്നു.
സിപിഎമ്മിനു വിടുപണി ചെയ്യാന്‍ ഇത്തരം തരംതാണ പ്രവര്‍ത്തനങ്ങള്‍ മലപ്പുറത്തെ ജനത പൊറുക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികളെ കുറിച്ചു തുടക്കം മുതലേ അറിവുണ്ടായിരുന്ന കെ ടി ജലീല്‍ പൊതുജനങ്ങളില്‍നിന്നു പിരിവെടുത്ത പണം തിരിച്ചു നല്‍കണമെന്നും കവര്‍ച്ചയില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് സിപിഎം ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top