മുസ്്‌ലിംകളുടെ രാജ്യസ്‌നേഹം അളക്കാന്‍ സംഘപരിവാറുകാര്‍ വളര്‍ന്നിട്ടില്ല: പി രാമഭദ്രന്‍

കൊല്ലം : മുസ്്‌ലിംകളുടെ രാജ്യസ്‌നേഹവും ദേശീയ ബോധവും അളക്കാനും വിലയിരുത്താനും സംഘപരിവാറുകാര്‍ വളര്‍ന്നിട്ടില്ലെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ പറഞ്ഞു. മൗലാന അബ്ദുല്‍ കലാം ആസാദ് നാഷനല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ദേശീയതയ്ക്കും, ഭാരത അഖണ്ഡതയ്ക്കും ഭരണഘടനാ മൂല്യങ്ങളുടെ പ്രസക്തി  എന്ന വിഷയത്തില്‍ നടത്തിയ സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും കൂടുതല്‍ യാതന അനുഭവിച്ചവര്‍ മുസ്്‌ലിംകളാണ്. അവരെപ്പോലെ ജയില്‍വാസവും രക്തസാക്ഷിത്വവും വരിച്ചവരെ എടുത്ത് കാണിക്കാന്‍ സംഘപരിവാറിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡന്റ് എ റഹീംകുട്ടി അധ്യക്ഷത വഹിച്ചു. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മോഹന്‍ശങ്കര്‍, എം എ സമദ്, എം എ സലാം, തോപ്പില്‍ ബദറുദ്ദീന്‍, മാലുമേല്‍ സലീം, എം എ സലിം മഞ്ചിലി, ഷാഹുല്‍ ഹമീദ് കരേ—ര, ചാത്തന്നൂര്‍ ബഷീര്‍, നെടുമ്പന ജാഫര്‍, ടി കെ അന്‍സര്‍,  ഇ ഐഷാബീവി, ഹംസത്ത് ബീവി, എ സഫിയ കബീര്‍, എ മുംതാസ് ബീഗം,  അസൂറാബീവി, എസ് ഹക്കീമാബീവി, എം അബ്ദുല്‍ഖാദര്‍ സംസാരിച്ചു.

RELATED STORIES

Share it
Top