മുസ്ലീം ലീഗ്: മതേതരത്വത്തിനു വേണ്ടി നിലകൊണ്ട പാര്‍ട്ടിയെന്ന്

അബഹ : മുസ്ലീം ലീഗ് എഴുപത് വര്‍ഷങ്ങള്‍ എന്ന പ്രമേയം ആസ്പദമാക്കി ഖമീസ് മുഷൈത്ത് ടൗണ്‍ കെഎംസിസി പൊതുയോഗം സംഘടിപ്പിച്ചു. അബ്ദുറഹ്മാന്‍ പുല്‍പെറ്റ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മതേതരത്വം സംരക്ഷിക്കുക എന്നത് ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും സ്വാതന്ത്രലബ്ദിക്ക് ശേഷം പാര്‍ട്ടി രൂപീകരിച്ച കാലം തൊട്ട് ഒരുപാട് വെല്ലുവിളികള്‍ പാര്‍ട്ടി നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് മുസ്ലീംകള്‍ക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങളെ കുറിച്ച് അവരെ ഉണര്‍ത്തി ഈ അവകാശബോധത്തെ സംഘടിത ശക്തിയുടെ ഊര്‍ജ്ജ സോതസ്സായി മാറ്റുക എന്നതായിരിന്നു ഖാഇദെ മില്ലത്തും സീതി സാഹിബും ബാഫഖി തങ്ങളും പോക്കര്‍ സാഹിബും അടങ്ങുന്ന നേതാക്കന്‍മാരും സഹപ്രവര്‍ത്തകരും പാര്‍ട്ടി രൂപീകരണ സമയത്ത്  സ്വീകരിച്ച് പോന്നരീതിയെന്നും അബ്ദുറഹ്മാന്‍ പുല്‍പെറ്റ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു.അബ്ദുറഹ്മാന്‍ പുല്‍പെറ്റ മുഖ്യ പ്രഭാഷണം നടത്തുന്നു

ഖമീസ് ജൂബിലി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പൊതുയോഗത്തില്‍ അലി.സി പൊന്നാനി അധ്യക്ഷത വഹിച്ചു. വിവിധ ചികില്‍സ, കുടുംബ സഹായ ഫണ്ടുകളും പൊന്നാനി മുന്‍സിപ്പല്‍ കമ്മിറ്റി നിര്‍മിക്കുന്ന ബൈയ്തുറഹ്മ ഫണ്ടും ചടങ്ങില്‍ കൈമാറി.
മുഹമ്മദ് കുട്ടി മാതാപ്പുഴ, ബഷീര്‍ മൂന്നിയൂര്‍, മൊയ്തീന്‍ കട്ടുപ്പാറ, ഉസ്മാന്‍ കാവനൂര്‍, ഹാഫിസ് രാമനാട്ട് കര എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി നജീബ് തുവ്വൂര്‍ സ്വാഗതവും മമ്മൂട്ടി വയനാട് നന്ദിയും പറഞ്ഞു.
ഉമ്മര്‍ ചെന്നാരിയില്‍, ഹമീദ് ചോക്കാട്, മുഹമ്മദ് മുല്ല തിരുവേഗപ്പുറ, സമീര്‍ ബാബു അലീസ്, നൗഷാദ് കായംകുളം, ഇസ്‌റാര്‍ മങ്കട, നാസര്‍ പൊന്‍മള, മുഹമ്മദ് കോട്ട, ഹംസ ചേലേമ്പ്ര , മുസ്തഫ മാളിക്കുന്ന്  എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top