മുസ്തഫ പാലേരി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്‌

കോഴിക്കോട്: എസ്ഡിപിഐ ജില്ലാ പ്രസിഡന്റായി മുസ്തഫ പാലേരിയെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് മുസ്തഫ കൊമ്മേരി സംസ്ഥാന സെക്രട്ടറിയായ് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി എഞ്ചിനീയര്‍ എം എ സലീം, കെ കെ ഫൗസിയ എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.
സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സലിം കാരാടി, എം എ സലീം, കെ കെ ഫൗസിയ, വാഹിദ് ചെറുവറ്റ, ടി പി മുഹമ്മദ്, ജലീല്‍ സഖാഫി, റസാഖ് മാക്കൂല്‍ , സാലിം അഴിയൂര്‍, സുബൈദ കാരന്തുര്‍, കബീര്‍ തിക്കോടി, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് റഷീദ് ചാലിയം, റഊഫ് കുറ്റിച്ചിറ, ഷമീര്‍ വെള്ളയില്‍, ഷിഹാബ് കെ വി, സക്കീര്‍ വെങ്ങാലി,ഷംസീര്‍ അയ്യാട്ട്, സാലിം അഴിയൂര്‍,റഷീദ് ഉമരി, ഇ കെ മുഹമ്മദ് അലി, ഇസ്മായില്‍ കമ്മന, റാഷിദ് ഉള്ളൂര്‍ , പി ടി അഹമ്മദ്, ടി കെ അബ്ദുല്‍ അസീസ്, ടി പി മുഹമ്മദ്,  റഷീദ് കാരന്തുര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top