മുസ്തഫ കൊമ്മേരി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്‌

കോഴിക്കോട്: 2018 - 2021 വര്‍ഷത്തേക്കുള്ള എസ്ഡിപിഐ ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികള്‍ നിലവില്‍വന്നു.  കോഴിക്കോട് സൗത്ത് ബീച്ചില്‍ നടന്ന പ്രതിനിധി സഭയില്‍ 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
മുസ്തഫ കൊമ്മേരി (പ്രസിഡന്റ്), മുസ്തഫ പാലേരി, യു കെ ഡെയ്‌സി ബാലസുബ്രമണ്യന്‍ (വൈസ് പ്രസിഡന്റ്), സലീം കാരാടി (ജനറല്‍ സെക്രട്ടറി), കെ പി ഗോപി, ടി പി മുഹമ്മദ്, വാഹിദ് ചെറുവറ്റ, കെ ജലീല്‍ സഖാഫി (സെക്രട്ടറിമാര്‍), റസാഖ് മാക്കൂല്‍ (ഖജാഞ്ചി), എഞ്ചിനിയര്‍ എം എ സലീം, റോബിന്‍ ജോസ്, നജീബ് അത്തോളി, അബ്ദുല്‍ ഖയ്യൂം, സാലിം അഴിയൂര്‍, റസാഖ് കാരന്തൂര്‍  തുടങ്ങിയവരെ കമ്മറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സെക്രട്ടറി റോയ് അറക്കല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top