മുസ്തഫയുടെ പേരില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് പുരസ്‌കാരം ഏര്‍പ്പെടുത്തും

എടക്കര: മുസ്്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്തഫ കൊക്കഞ്ചേരി അനുസ്മരണം നടത്തി. പി വി അബ്ദുല്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ കെ ടി കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. മുസ്തഫയുടെ സ്മരണാര്‍ഥം ദുബയ് കെഎംസിസി നടപ്പാക്കുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം ചടങ്ങില്‍ നടത്തി. മണ്ഡലത്തിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് മുസ്തഫ കൊക്കഞ്ചേരി കാരുണ്യ സേവാ പുരസ്‌കാരം ഏര്‍പ്പെടുത്തും.
അഡ്വ. എം ഉമ്മര്‍ എംഎല്‍എ, ചന്ദ്രിക എഡിറ്റര്‍ സി പി സെയ്തലവി, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി, ജില്ലാ സെക്രട്ടറിമാരായ ഇസ്മായില്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, ജില്ലാ പഞ്ചായത്തംഗം സെറീന മുഹമ്മദാലി,  കണ്ണിയന്‍ അബൂബക്കര്‍, പി എച്ച് ഇബ്രാഹിം, യു മൂസ ഹാജി, കൊരമ്പയില്‍ സുബൈദ, സീതി കോയ തങ്ങള്‍, റവ. ഫാദര്‍ മാത്യു മേലേപറമ്പില്‍, ടി അബൂബക്കര്‍, താജാ സെക്കീര്‍, അബ്ദുല്‍ ഹക്കീം ചെങ്കരത്ത്, കൊമ്പന്‍ ഷംസു, എം കെ എ സമദ്, കബീര്‍ പനോളി, പറമ്പില്‍ ബാവ, മുജീബ് ദേവശ്ശേരി, ടി പി ഷരീഫ്, ബാലന്‍, സി എച്ച് ഇഖ്ബാല്‍, ജസ്മല്‍ പുതിയറ സംസാരിച്ചു.

RELATED STORIES

Share it
Top