മുസഫര്‍നഗറിലെ ദലിത് പ്രക്ഷോഭം; ആക്രമം നടത്തിയത് പ്രതിഷേധത്തില്‍ കടന്നുകൂടിയ ഇതരവിഭാഗക്കാര്‍

മുസഫര്‍നഗര്‍: ദലിത് സംഘടനകള്‍ ഭാരത് ബന്ദിനെ തുടര്‍ന്ന് നടത്തിയ പ്രതിഷേധത്തില്‍ എസ്‌സി,എസ്ടി ഇതരവിഭാഗക്കാരായ സാമൂഹിക വിരുദ്ധര്‍ കടന്നുകൂടിയിരുന്നെന്നും ഇവരാണ് മുസഫര്‍നഗറിലെ ആക്രമങ്ങള്‍ക്കും തീവയ്പിനും കാരണക്കാരെന്നും ഉത്തര്‍പ്രദേശ് ഡിജിപി. പോലിസിന്റെ പ്രഥമാനേഷ്വണ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ തിങ്കളാഴ് ബന്ദിനെ തുടര്‍ന്നു നടന്ന അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ തിരിച്ചറിയാനായി ആക്രമ സംഭവങ്ങളുടെ വീഡിയോ പരിശോധിച്ച് വരികയാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നും അഡീഷനല്‍ ഡിജിപി ആനന്ദ് കുമാര്‍ അറിയിച്ചു.സംസ്ഥാനത്ത് നടന്ന ആക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് കരുതുന്നത്.ഇതിനുള്ള സാധ്യതകള്‍ തള്ളികളയാനാവില്ല.പ്രതിഷേധത്തില്‍ എസ്‌സി,എസ്ടി ഇതരവിഭാഗക്കാരുടെ സാന്നിധ്യത്തിന് തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അഗ്ര,മുസഫര്‍നഗര്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ഇന്‍ര്‍നെറ്റ് നിരോധനം ഇന്നലെത്തോടെ അവസാനിപ്പിച്ചു. തിങ്കളാഴ്ച നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 550 പേരെയാണ് പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മീററ്റ്, മുസഫര്‍ നഗര്‍,സഹാറന്‍പൂര്‍,ഹപൂര്‍,ഗാസിയാബാദ് തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ തീവയ്പ് അടക്കമുള്ള അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.125 എഫ്‌ഐആറുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top