മുശര്‍റഫിന് മല്‍സരിക്കാനുള്ള അനുമതി സുപ്രിം കോടതി റദ്ദാക്കി

ഇസ്‌ലാമാബാദ്: ദുബയില്‍ കഴിയുന്ന മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിന് ദേശീയ തിരഞ്ഞെടുപ്പില്‍ ഉപാധികളോടെ മല്‍സരിക്കാനുള്ള  അനുമതി സുപ്രിം കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരേ  നല്‍കിയ ഹരജിയില്‍ മുശര്‍റഫ്  ഇന്നലെ ഉച്ചയ്ക്കു രണ്ടിനു മുമ്പായി ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മുശര്‍റഫ് വീഴ്ച വരുത്തിയതോടെയാണ്  മല്‍സരിക്കാനുള്ള അനുമതി കോടതി പിന്‍വലിച്ചത്്. ജൂലൈ 25ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍  ചിത്രാലില്‍ നിന്നു മല്‍സരിക്കാന്‍ മുശര്‍റഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

RELATED STORIES

Share it
Top