മുഴുവന്‍ വിവിപാറ്റ് യന്ത്രങ്ങളും വര്‍ഷാവസാനത്തോടെ തയ്യാറാവും

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആവശ്യമായ മുഴുവന്‍ വിവിപാറ്റ് വോട്ടിങ് മെഷീനുകളും ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പോളിങിന് മുമ്പുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ സമയം ലഭിക്കത്തക്കവിധം ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ യന്ത്രങ്ങളും എത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
23.25 ലക്ഷം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും 16.15 ലക്ഷം പേപ്പര്‍ ട്രയല്‍ മെഷീനുകളുമാണ് 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആവശ്യമായിട്ടുള്ളത്.
ഇതില്‍ 13.95 ലക്ഷം ബാലറ്റ് യൂനിറ്റുകളും 9.3 ലക്ഷം കണ്‍ട്രോള്‍ യൂനിറ്റുകളും സപ്തംബര്‍ 30നകം ലഭിക്കും. വിവിപാറ്റ് മെഷീനുകള്‍ നവംബര്‍ അവസാനത്തോടെ ലഭിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

RELATED STORIES

Share it
Top