മുഴുവന്‍ ജീവനക്കാരെയും ഇപിഎസ് 95ല്‍ ഉള്‍പ്പെടുത്തണം: സ്റ്റാഫ് അസോസിയേഷന്‍

കോഴിക്കോട്: 2015 നും അതിനു ശേഷവും ജോലിയില്‍ പ്രവേശിച്ച  ജീവനക്കാരെ കൂടി ഇപിഎസ് 95ല്‍ ഉള്‍പ്പെടുത്തി പെന്‍ഷന്‍ ഉറപ്പാക്കണമെന്ന് കെഎസ്എഫ്ഇ സ്റ്റാഫ്— അസോസിയേഷന്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോഴിക്കോട് എന്‍ജിഒ യൂണിയന്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം ബെഫി  സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി കെ പ്രേംനാഥ് പ്രഭാഷണം നടത്തി. നിഷാഭായ് എ കെ , ധീര പാറമ്മല്‍ , എ കെ രമേശ്, കെ പി അനില്‍കുമാര്‍, യൂസഫ് കെ ടി, ഗണേഷ് കെ ആര്‍,  വിജയകുമാര്‍ , കെ പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരുണ്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ രാധാകൃഷ്ണന്‍ ടി സി സമ്മേളന രേഖ അവതരിപ്പിച്ചു. ശശി സി സ്വാഗതവും ഷൈനി വി നന്ദിയും പറഞ്ഞു.   ഭാരവാഹികള്‍:  കെ പ്രകാശന്‍ (സെക്രട്ടറി), ഷൈനി, ഷൈലജ, മുസ്—തഫ (ജോയിന്റ്‌സെക്രട്ടറിമാര്‍), ആന്റു എം കെ (പ്രസിഡന്റ്), വരുണ്‍, കൃഷ്ണന്‍, സുമേഷ് (വൈസ് പ്രസിഡന്റുമാര്‍), നിഷാഭായ് എ കെ (ഖജാഞ്ചി).

RELATED STORIES

Share it
Top