മുഴപ്പിലങ്ങാട്ട് എസ്ഡിപിഐ പ്രവര്‍ത്തകനു നേരെ ബോംബേറ്

എടക്കാട്: മുഴപ്പിലങ്ങാട് പിലാച്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനു നേരെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അര്‍ഷാദ് മഠത്തിനെയാണ്‌ബോംബെറിഞ്ഞു വധിക്കാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
സിപിഎം പ്രവര്‍ത്തകരായ കരി ഷിജിന്‍, പൊക്കായി സിമേഷ്, ശങ്കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പിന്നില്‍. അര്‍ഷാദ് ജോലിചെയ്യുന്ന സ്ഥലത്തെത്തിയ സംഘം ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിക്കുകയും കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ ബോംബെറിയുകയുമായിരുന്നു. സാരമായി പരിക്കേറ്റ അര്‍ഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടക്കാട് പോലിസെത്തി അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മുഴപ്പിലങ്ങാട് മഠത്തില്‍ പ്രകടനം നടത്തി. ധര്‍മടം മണ്ഡലം പ്രസിഡന്റ് പി പി മുസ്തഫ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി സി നിബ്രാസ്, സെക്രട്ടറി പി ബി മൂസക്കുട്ടി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top