മുല്ലശേരിയിലെ മധ്യവയസ്‌ക്കന്റെ മരണം കൊലപാതകമെന്ന്

പാവറട്ടി: മുല്ലശേരിയില്‍ മധ്യവയസ്‌ക്കന്റെ മരണം കൊലപാതകമെന്ന് വ്യക്തമായി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലിസ്.
മുല്ലശേരി കുമ്പുള്ളി പാലത്തിന് കിഴക്കുഭാഗത്ത് വടക്കേ ബണ്ട് റോഡരുകിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് വിലയിരുത്തല്‍. കല്ലുകൊണ്ട് ഇടിച്ചാണ് കൊലചെയ്തതെന്നാണ് പരിശോധനയില്‍ നിന്നും വ്യക്തമായിട്ടുള്ളത്. തമിഴ് നാടോടി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന. ഗുരുവായൂര്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ടി ശിവദാസ്, ഗുരുവായൂര്‍ സിഐ ഇ ബാലകൃഷ്ണന്‍, പാവറട്ടി എസ്‌ഐ അനില്‍കുമാര്‍ മേപ്പുള്ളി എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തൃശൂരില്‍ നിന്നും ഡോഗ് സ്‌ക്വോഡും, ഫോറന്‍സിക് ഉദ്ദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ കനാല്‍ ബണ്ടു റോഡില്‍ വെച്ച് വഴക്കും വാക്കേറ്റവും നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം ദിവസങ്ങള്‍ക്കു മുന്‍പ് ചെറുതുരുത്തിയില്‍ ഭാരതപ്പുഴയ്ക്ക് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
കൊലപാതകമെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും മരിച്ചയാളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇതര സംസ്ഥാനക്കാരനാണെന്ന് മരിച്ചതെന്ന് സൂചനയുള്ള സാഹചര്യത്തില്‍ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top