മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

_MULLAPERI_

തൊടുപുഴ: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രദേശവാസികള്‍ ആശങ്കയില്‍. 141 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇന്നലെ രാത്രി വനത്തില്‍ പെയ്ത അതിശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

അണക്കെട്ടിന്റെ പരമാവധി ശേഷി 142 ആണ്. ജലനിരപ്പ് 142 അടിഎത്തിയാല്‍ ജലം കേരളത്തിലേക്കാണ് തുറന്നുവിടുക.
ഇത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. നിലവില്‍ വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോയാണ് തമിഴ്‌നാട് ജലനിരപ്പ് നിലനിര്‍ത്തുക. എന്നാല്‍ തമിഴ്‌നാട്ടില്‍ ദിവസങ്ങളായി പെയ്യുന്ന മഴമൂലം വൈഗയും നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ആളിയാര്‍ അണക്കെട്ട് തുറന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.

RELATED STORIES

Share it
Top