മുല്ലപ്പെരിയാറിലെ ജലനിരപ്പ് 132.80 അടി പിന്നിട്ടു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 132.80 അടി പിന്നിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്നാണു ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. കുമളിയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് വ്യാപകമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും മുല്ലപ്പെരിയാറില്‍ മഴ പെയ്തിരുന്നില്ല. എങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 3025 ഘനയടിയാണ്.
തമിഴ്‌നാട്ടിലേക്ക് 1850 ഘനയടി വെള്ളം കൊണ്ടുപോവുന്നുണ്ട്. കഴിഞ്ഞ ആഗസ്ത് 15ന് അണക്കെട്ടിലെ ജലനിരപ്പ് 142.30 അടി പിന്നിട്ടിരുന്നു. അന്നു സെക്കന്‍ഡില്‍ 30,000 ഘനയടിയോളമായിരുന്നു അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. ഇതേത്തുടര്‍ന്നു ദിവസങ്ങളോളം മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇടുക്കിയിലേക്ക് തുറന്നുവിട്ടിരുന്നു. ഇതാണ് എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്.

RELATED STORIES

Share it
Top