മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍: അന്തര്‍ദേശീയ കോടതിയെ സമീപിക്കും

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹേഗിലെ അന്തര്‍ദേശീയ കോടതിയെ സമീപിക്കുമെന്നു മുല്ലപ്പെരിയാര്‍ പ്രക്ഷോഭണ സമിതി ഭാരവാഹികള്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി ഉള്‍പ്പെടെയുള്ള നിരവധി ഡാമുകള്‍ തകരുമെന്നും ഇത് ഇക്കഴിഞ്ഞ പ്രളയദുരന്തത്തിന്റെ നൂറ് മടങ്ങ് വലുതായിരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ലോകശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലുള്ള വന്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് വാഹന പ്രചാരണ ജാഥ നടത്തും. മുല്ലപ്പെരിയാര്‍ ഡാം പ്രദേശത്തു നിന്ന് ആരംഭിക്കുന്ന വാഹന പ്രചാരണ ജാഥ നവംബര്‍ 10ന് ആലുവയില്‍ സമാപിക്കും. തുടര്‍ന്ന്, ഡല്‍ഹിയിലും പ്രതിഷേധം സംഘടിപ്പിക്കും. ഇതിനു ശേഷമായിരിക്കും കോടതിയെ സമീപിക്കുക.

RELATED STORIES

Share it
Top