മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനം മാറ്റി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര മേല്‍നോട്ടസമിതി ഇന്ന് അണക്കെട്ടില്‍ നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവച്ചു.പുതിയ സന്ദര്‍ശന തിയ്യതിയോ മാറ്റിവയ്ക്കാനുണ്ടായ സാഹചര്യമോ സംബന്ധിച്ച് യാതൊന്നും കേരളത്തെ അറിയിച്ചിട്ടില്ലെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇക്കഴിഞ്ഞ 15ന് ഉപസമിതി അണക്കെട്ടും പരിസരവും പരിശോധിച്ച് കാലവര്‍ഷം ആരംഭിച്ചശേഷമുള്ള സ്ഥിതിഗതി വിലയിരുത്തിയിരുന്നു. ആ സമയത്ത് മുന്‍ പരിശോധനാവേളയില്‍ ധാരണയിലെത്തിയ തീരുമാനങ്ങള്‍ നടപ്പാക്കാത്തതു സംബന്ധിച്ച് ആരോപണം ഉയര്‍ന്നിരുന്നു. നിലവില്‍ 128 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

RELATED STORIES

Share it
Top