വില കുതിക്കുന്നു; മുല്ലപ്പൂവിലും വ്യാജന്‍സി കെ ശശിചാത്തയില്‍

JASMINE-AND-PAPAYA

ആനക്കര: മുല്ലുപ്പുവിനു വില കുതിച്ചു കയറുന്നതിനിടെ വ്യാജമുല്ലപ്പൂക്കളും വ്യാപകമാവുന്നു. ശനി,ഞായര്‍ ദിവസങ്ങളിലും വിവാഹമുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള ദിവസങ്ങളിലുമാണ് വില കുതിച്ച് കയറുന്നത്. തിരക്കുള്ള ദിവസങ്ങളില്‍  മുല്ലപ്പൂവില്‍ പപ്പായയുടെ പൂക്കളും ചേര്‍ത്താണ് വില്‍പ്പന നടത്തുന്നതെന്നാണ് ആരോപണം.
ആവശ്യക്കാര്‍ കുറവുള്ള  ദിവസങ്ങളില്‍ ഒരു മുഴത്തിന് 10 രൂപ മുതല്‍ 15 രൂപ വച്ചാണ് വില്‍പ്പന. എന്നാല്‍ വിവാഹമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഉള്ള ദിവസങ്ങളില്‍  മുഴത്തിന് 30 രൂപ മുതല്‍ 40 രൂപവരെ വാങ്ങാനും കച്ചവടക്കാര്‍ക്കു മടിയില്ല. എല്ലാ സാധനങ്ങള്‍ക്കും വ്യാജന്‍ ഇറക്കുന്ന ചൈന പോലും മുല്ലപ്പൂവിന്റെ കാര്യത്തില്‍ പിന്നോക്കം പോയപ്പോഴാണ് പുതിയ വ്യാജന്റെ കടന്ന് വരവ്.  നേരത്തെ ചൈനീസ് നിര്‍മിത പ്ലാസ്റ്റിക് മുല്ലപ്പൂവ്വ് വിപണിയിലുണ്ടായിരുന്നെങ്കിലും  സ്ത്രീകള്‍ക്ക് ഇതിനോട് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ വിവിധ ഡാന്‍സ് പരിപാടികള്‍ക്ക് കുട്ടികള്‍ ഇത്തരത്തിലുള്ള പൂക്കള്‍ ഉപയോഗിക്കുന്നുണ്ട്.  തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് മുല്ലപ്പൂ ധാരാളമായി കേരളത്തിലെത്തുന്നത്.
ഇതു തന്നെ രണ്ട് ഇനത്തില്‍ എത്തുന്നുമുണ്ട്, ഇതിലെ വ്യാജന്‍ പപ്പായയിലെ പൂവാണ് എന്നത് ഇതുവരെയായിട്ടും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇതര സംസ്ഥാനത്തു നിന്നെത്തുന്ന പൂക്കളില്‍ വ്യാപകമായാണ് പപ്പായ പൂക്കള്‍ ചേര്‍ക്കുന്നത്, മുല്ലപ്പൂവിനെ അനുകരിക്കുന്നതാണ് പപ്പായയിലെ പൂമൊട്ടുകളുടെ സുഗന്ധം എന്നതാണ് തിരിച്ചറിയാതിരിക്കുവാന്‍ കാരണമാകുന്നത്.

RELATED STORIES

Share it
Top