മുല്ലപ്പള്ളി കെപിസിസി അധ്യക്ഷന്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ്സിന് പുതിയ നേതൃത്വം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. കെ സുധാകരന്‍, എം ഐ ഷാനവാസ് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരാക്കി. യുഡിഎഫ് കണ്‍വീനറായി ബെന്നി ബെഹനാനെ ശുപാര്‍ശ ചെയ്തു. സംസ്ഥാന പ്രചാരണ കമ്മിറ്റി അധ്യക്ഷനായി കെ മുരളീധരന്‍ എംഎല്‍എയെയും നിയമിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പുതിയ കെപിസിസി അധ്യക്ഷനെ തേടി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചകളില്‍ മുന്‍തൂക്കം മുല്ലപ്പള്ളിക്കു തന്നെയായിരുന്നു. കെ വി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, വി ഡി സതീശന്‍, കെ മുരളീധരന്‍ തുടങ്ങിയവരാണ് പരിഗണനാ പട്ടികയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍.

RELATED STORIES

Share it
Top