മുറിവ് രഹിത ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി പത്മാവതി ആശുപത്രി

കൊല്ലം: ഹൃദയമിടിപ്പ് നിര്‍ത്താതെ മുറിവ് രഹിത ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി നേട്ടം കരസ്ഥമാക്കി ശാസ്താംകോട്ട പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍.
ഒരേ സമയം ഹൃദയത്തിലെ സുഷിരം അടയ്ക്കുകയും ഹൃദയ ദമനിയിലെ ബ്ലോക്ക് മാറ്റുകയും ചെയ്യുന്ന സങ്കീര്‍ണ്ണ ശസ്ത്രക്രിയ ചുരുങ്ങിയ  സമയം കൊണ്ടാണ് പൂര്‍ത്തീകരിച്ചതെന്ന് ആശുപത്രി ചെയര്‍മാനും ചീഫ് കാര്‍ഡിയോ തൊറാസിക് സര്‍ജനുമായ ഡോ. ജി സുമിത്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആലപ്പുഴ കറ്റാനം സ്വദേശി കുഞ്ഞുമോള്‍ രാജനാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായത്.
ആശുപത്രിയിലെ നൂതന സൗകര്യങ്ങളോടെയുള്ള ലബോറട്ടറി സംവിധാനങ്ങളും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനവും ശസ്ത്രക്രിയ വിജയകരമാക്കുന്നതില്‍ നിര്‍ണ്ണാക പങ്ക് വഹിച്ചതായി അദ്ദേഹം പറഞ്ഞു.
ചെലവു കൂടിയ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയേക്കാള്‍ കുറഞ്ഞ ചെലവില്‍ ഈ ശസ്ത്രക്രിയ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ജി സുശീലന്‍, ഡോ. കൃഷ്ണനുണ്ണി, ഡോ. ടി ജി ബിനു എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top