മുറിവേറ്റ ഇന്ത്യ

ജനുവരി 18: മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രധാന സാക്ഷിയായിരുന്ന ദിലീപ് പതിദറെയും എടിഎസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലിസ് ഇന്‍സ്‌പെക്ടര്‍ മഹ്ബൂബ് മുജാവര്‍ എന്‍ഐഎക്ക് മൊഴിനല്‍കി.ഫെബ്രുവരി 6: ഗര്‍ഭിണിയായ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഹിന്ദുമുന്നണി നേതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വയറുകീറി ഭ്രൂണം പുറത്തെടുത്ത ശേഷമാണ് പ്രതികള്‍ യുവതിയെ കൊലപ്പെടുത്തിയത്. ഫെബ്രുവരി 7: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യ സൂത്രധാരനായ ആര്‍എസ്എസ് തിരൂര്‍ താലൂക്ക് കാര്യവാഹക് മഠത്തില്‍ നാരായണന്‍ പോലിസില്‍ കീഴടങ്ങി. മാര്‍ച്ച് 9: വാളയാര്‍ അട്ടപ്പള്ളത്ത് പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഏപ്രില്‍ 7: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ റാസ കോളനിയിലെ മുഹമ്മദ് ഷാലിക് എന്ന മുസ്‌ലിം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദിച്ച് കൊലപ്പെടുത്തി.  ജൂണ്‍ 6: ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകര്‍ ഇറാനി വിദ്യാര്‍ഥിയെ ആക്രമിച്ചു. ജൂലൈ 09: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റി ല്‍. ജൂലൈ12: ഭാരത് മാതാ കീ ജയ് എന്നു വിളിച്ചില്ലെന്നാരോപിച്ച് യുപിയിലെ ഹിസാറില്‍ മുസ്‌ലിം വ്യാപാരിക്ക് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനംജൂലൈ 13: തമിഴ്‌നാട്  തിരുച്ചിറപ്പള്ളി സ്വദേശി കതിരേഷ് എന്ന ദലിത് യുവാവിനെ സവര്‍ണ വിഭാഗം മര്‍ദിച്ചു കൊലപ്പെടുത്തിജൂലൈ 21: ലൈംഗിക പീഡന കേസില്‍ എം വിന്‍സെന്റ് എം എല്‍എ അറസ്റ്റില്‍ആഗസ്ത് 18: മേല്‍ജാതിക്കാരുടെ വീട്ടിലേക്ക് ജോലിക്ക് പോവാന്‍ വിസമ്മതിച്ചതിന് മധ്യപ്രദേശില്‍ ദലിത് സ്ത്രീയുടെ മൂക്ക് മുറിക്കുകയും ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്തു.സപ്തംബര്‍ 23: നിയമ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ആള്‍ദൈവം സ്വാമി കൗശലേന്ദ്ര പ്രപണ്ണാചാരി ഫലഹരി മഹാരാജായെ അല്‍വാറിലെ ആശുപത്രിയില്‍ നിന്ന് അറസ്റ്റിലായി. നവംബര്‍ 22:  ബംഗാളി പത്രമായ ശ്യാന്തന്‍ പത്രികയില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകനെ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ പോലിസുകാരന്‍ വെടിവച്ചുകൊന്നു.നവംബര്‍ 23: ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മൂന്ന് മദ്‌റസാ അധ്യാപകര്‍ക്കു നേരെ വര്‍ഗീയ ആക്രമണം.ഡിസംബര്‍ 7: രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ജീവനോടെ ചുട്ടുകൊന്നു. പശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശിയായ അഫ്‌റാസുല്‍ ഖാന്‍ (45) ആണ് കൊല്ലപ്പെട്ടത്.ഡിസംബര്‍ 15: മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പുരോഹിതരടക്കമുള്ളവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

RELATED STORIES

Share it
Top