മുറിയില്‍ പൂട്ടിയിട്ട വയോധികയെ മോചിപ്പിച്ചു

മാന്നാര്‍:  മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വയോധികയെ മാന്നാര്‍ പോലീസ് മോചിപ്പിച്ചു. ചെന്നിത്തല തെക്കുംമുറി 15ാം  വാര്‍ഡില്‍ കൊന്നക്കോട്ടു പടീറ്റതില്‍ ലക്ഷ്മിയമ്മയെ (83) ആണ് പോലിസ് മോചിപ്പിച്ചത്. നാല് ദിവസമായി മുറിയിലാക്കപ്പെട്ട വൃദ്ധക്ക് തുറന്നിട്ട ജനാല വഴിയാണ് പരിസരവാസികള്‍ വെള്ളവും ആഹാരവും നല്‍ക്കിയത്.
പരിസരവാസികളാണ് വിവരം പോലിസിലും മൂത്ത മകളേയും അറിയിച്ചത്. തിങ്കളാഴ്ച രാവിലെ ആറിന് വീട്ടിലെത്തിയ പോലിസ് പൂട്ടിയ വാതില്‍ തള്ളി തുറന്ന് വൃദ്ധയെ പുറത്തിറക്കി. വിവരമറിഞ്ഞ് ചെന്നൈയില്‍ നിന്നും എത്തിയ മൂത്തമകള്‍ കുമാരിയെ ഏല്‍പിച്ചു.  ഒരാണും മൂന്നു പെണ്‍മക്കളുമാണ് വൃദ്ധക്ക് ഉള്ളത്. ഏകമകന്‍ മധുവാണ് കുടുംബത്തില്‍ താമസിച്ചിരുന്നത്. ഭാര്യ കഴിഞ്ഞ ദിവസം വീടു പൂട്ടിയിട്ട് വീട്ടിലേക്കു പോയതോടെയാണ് അനാഥാവസ്ഥയില്‍ ആയത്. മകള്‍ കുമാരിയാകട്ടെ അമ്മയെ നോക്കുവാന്‍ തയ്യാറാണെന്നും, എന്നാല്‍ മറ്റു മക്കള്‍ തനിക്കെതിരെ പരാതിയുമായി വരുവാന്‍ ഇടയാക്കരുതെന്നും ചൂണ്ടിക്കാട്ടി മാന്നാര്‍ പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top