മുറിച്ചു മാറ്റിയ കാല്‍ തലയിണയായി നല്‍കി

ലഖ്‌നൗ: രോഗിയുടെ മുറിച്ചുമാറ്റിയ കാല്‍ അയാള്‍ക്ക് തന്നെ  തന്നെ തലയിണയായി നല്‍കി ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഝാന്‍സി മെഡിക്കല്‍ കോളേജ്. തലയിണ കിട്ടാത്തതിനാലാണ് രണ്ടുമണിക്കൂറോളം  മുറിച്ചു മാറ്റിയ കാല്‍ തലയിണയാക്കി നല്‍കിയതത്രേ.റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഘനശ്യാമെന്ന 25കാരനാണ് ദുര്‍ഗതിയുണ്ടായത്.സംഭവത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെയാണ് വിഷയം വിവാദമായത്. ശനിയാഴ്ച പുലര്‍ച്ചെ സ്‌കൂള്‍ ബസും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഘനശ്യാമിന്റെ ഒരു കാല്‍ മുട്ടിനു താഴെ വച്ച് മുറിച്ചുമാറ്റുകയായിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ ആരും തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top