മുറിച്ചു മാറ്റിയത് കേസിലെ നിര്‍ണായക തെളിവ്, സ്വാമി പീഡനക്കുറ്റത്തില്‍ നിന്ന് ഊരിപ്പോരുമോ?തിരുവനന്തപുരം : പീഡനം ചെറുക്കാന്‍  ലിംഗം ഛേദിച്ച പെണ്‍കുട്ടിയുടെ പ്രവൃത്തി വാഴ്ത്തപ്പെടുമ്പോഴും പ്രതിയായ സ്വാമികേസില്‍ നിന്ന് ഊരിപ്പോകാന്‍ പഴുതുകളേറെയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിയുടെ ലിംഗം തന്നെ നഷ്ടപ്പെട്ട സ്ഥിതിയ്ക്ക് ലൈംഗിക പീഡനക്കേസിനെ സംബന്ധിച്ച നിര്‍ണായക തെളിവായ ലൈംഗികശേഷി പരിശോധന ഈ കേസില്‍ നടത്താനാവില്ല എന്നത് പ്രധാനമാണ്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാമക്രോധാദികള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ബ്രഹ്മചാരിയാണ് താനെന്നും തനിക്ക് ലൈംഗികശേഷി പോലുമില്ലായിരുന്നുവെന്നും സ്വാമി വാദിച്ചാല്‍ കേസിന്റെ ഗതിതന്നെ മാറിയേക്കും എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. താന്‍ സ്വയം ലൈംഗികാവയവം മുറിച്ചുമാറ്റുകയായിരുന്നുവെന്ന് സ്വാമി ആദ്യഘട്ടത്തില്‍ പോലിസിന് മൊഴി നല്‍കിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
ലൈംഗികാവയവം മുറിച്ചുമാറ്റിയതിലൂടെ ഇനിയൊരാളെ പീഡിപ്പിക്കാന്‍ സാധിക്കാത്തവിധം വലിയൊരു ശിക്ഷയാണ് പ്രതിക്ക് നിയമവിദ്യാര്‍ഥിനി കൂടിയായ പെണ്‍കുട്ടി നല്‍കിയിട്ടുള്ളതെങ്കിലും നിയമപരമായി കുറ്റം തെളിയിച്ചെടുക്കാന്‍ കടമ്പകളേറെയാണ്.
സൗമ്യ വധക്കേസില്‍ കടുത്ത ശിക്ഷയില്‍ നിന്ന് അനായാസം ഊരിപ്പോന്ന ഗോവിന്ദച്ചാമിയേക്കാള്‍ എളുപ്പത്തില്‍ ഗംഗേശാനന്ദ സ്വാമിയും കേസില്‍നിന്ന് ഊരിപ്പോരാനുള്ള സാധ്യതകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

RELATED STORIES

Share it
Top