മുരുകന്റെ മരണം: ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോട് വിശദീകരണം തേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. പാട്രിക് പോള്‍, ഡോ. ശ്രീകാന്ത് വലസപ്പള്ളിഎന്നിവരോടാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി വിശദീകരണം തേടിയത്.മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത് എന്തുകൊണ്ട്? ചികിത്സ തേടിയ വിവരം രേഖകളില്‍ ഉള്‍പ്പെടുത്തിയില്ല തുടങ്ങിയ കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കേണ്ടത്.ഡോക്ടര്‍മാര്‍ വിചാരിച്ചിരുന്നെങ്കില്‍ മുരുകനെ രക്ഷിക്കാമായിരുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

RELATED STORIES

Share it
Top