മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേറ്റ് നവവധു മരിച്ചുകൊടുങ്ങല്ലൂര്‍: വീടിന്റെ ടെറസില്‍ നിന്ന് ഇരുമ്പ് തോട്ടിയുപയോഗിച്ച് മുരിങ്ങയില പൊട്ടിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് നവവധു മരിച്ചു. ചെന്ത്രാപ്പിന്നി ഹലുവതെരുവില്‍ പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യയും, കൊടുങ്ങല്ലൂര്‍ അത്താണി അക്കോടപ്പിള്ളി സജീവന്റെ മകളുമായ അശ്വതി(20)യാണ് മരിച്ചത്.  രാവിലെ പത്തരയോടെയായിരുന്നു സംഭവം. ടെറസിലേക്ക് ചാഞ്ഞുനിന്നിരുന്ന മുരിങ്ങ അരിവാള്‍ തോട്ടിയുപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. താഴെ നിന്നിരുന്ന ഭര്‍തൃമാതാവ് ത്രിവേണിയാണ് അശ്വതി ഷോക്കേറ്റ് നില്‍ക്കുന്നത് കണ്ടത്. ത്രിവേണിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികളും, നാട്ടുകാരും ഓടിയെത്തി ആദ്യം ഫ്യൂസ് ഊരിമാറ്റുകയും, കയ്യില്‍ നിന്നും ഇരുമ്പ് തോട്ടി അടിച്ചുതെറിപ്പിക്കുകയും ചെയ്ത ശേഷം പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 6 മാസം മുന്‍പാണ് അശ്വതിയും സജിലും തമ്മിലുള്ള വിവാഹം നടന്നത്. സജില്‍ വിദേശത്താണ്. മതിലകം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

RELATED STORIES

Share it
Top