മുബശ്ശിര്‍ സഖാഫിയുടെ മരണം ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി

മക്കരപറമ്പ്്: കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തു സ്സുന്നിയ്യയുടെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായ ദിക്ര്‍ ഹല്‍ഖ കഴിഞ്ഞ് മടങ്ങവെ മുക്കത്ത്‌വച്ചുണ്ടായ ബൈക്കപകടത്തില്‍ വടക്കാങ്ങര കിഴക്കേ കുളമ്പിലെ വാഴേങ്ങല്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പൗത്രനും കേരള മുസ്‌ലിം ജമാഅത്ത് മക്കരപ്പറമ്പ് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി വാഴേങ്ങല്‍ ഹസ്സന്റെ പുത്രനുമായ മുബശ്ശിര്‍ സഖാഫി വടക്കാങ്ങര (25) മരണപ്പെട്ടു. ഈ വര്‍ഷം മര്‍ക്കസില്‍ നിന്ന് സഖാഫി ബിരുദം പൂര്‍ത്തിയാക്കി സമാപന സമ്മേളനത്തില്‍ നിന്നും സനദ് വാങ്ങേണ്ട വിദ്യാര്‍ഥിയായിരുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ശ്രേഷ്ട വസ്ത്രമായ കോട്ടും വാങ്ങി വീട്ടിലേക്ക് വരവെ വ്യാഴാഴ്ച രാത്രിയിലാണ് അത്യാഹിതം സംഭവിച്ചത്. അപകടം നടന്ന ഉടനെ മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വിലാസം നല്‍കിയത്  മുബശ്ശിറായിരുന്നു. തലക്കേറ്റ ക്ഷതം കാരണം വിദഗ്ദ ചികിത്സക്കായി ഉടനെ പെരിന്തല്‍മണ്ണ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാര്‍ത്ത കേട്ട ഉടനെ വടക്കാങ്ങരയിലും സമീപ പ്രദേശങ്ങളിലും അഘാതമായ ദു:ഖം തളം കെട്ടി. ്. വാര്‍ത്ത കേട്ട ഉടനെ മുബശ്ശിര്‍ പ്രാഥമിക വിദ്യാഭ്യാസ ശേഷം പഠിച്ച മേല്‍മുറി മഅദിന്‍ കോളജ് വിദ്യാര്‍ത്ഥികളടക്കം വന്‍ ജനകൂട്ടമാണ് വാഴേങ്ങള്‍ വീട്ടില്‍  എത്തിച്ചേര്‍ന്നത്. നാട്ടുകാരും സുഹൃത്തുക്കളും മറ്റും കൂടിച്ചേര്‍ന്ന വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വടക്കാങ്ങര പഴയ ജുമുഅ മസ്ജിദില്‍ ഖബറക്കി.

RELATED STORIES

Share it
Top