മുന്‍ സൈനികന്‍ ഫുട്പാത്തില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു

പൂനെ: ഫുട്പാത്തില്‍ ടെന്റ് കെട്ടി കഴിഞ്ഞിരുന്ന മുന്‍ സൈനിക ക്യപ്റ്റന്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. പൂനെയിലെ കന്റോണ്‍മെന്റ് ഏരിയയിലെ ഫുട്പാത്തില്‍ കഴിഞ്ഞിരുന്ന രവീന്ദ്ര ബാലി (67)ആണ് മരിച്ചത്.

സൈന്യത്തില്‍ ക്യാപ്റ്റനായി വിരമിച്ച ബാലി കുറെ വര്‍ഷങ്ങളായി വീട്ടുകാരുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു. പൂനെ ക്യാമ്പ് ഏരിയയിലെ ഫുട്പാത്തില്‍ കഴിഞ്ഞിരുന്ന ബാലിയുമായി കഴിഞ്ഞദിവസം രാത്രി രണ്ടുപേര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെന്നും ഇവര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുന്നുവെന്നും സമീപത്തെ ബംഗഌവിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പൊലിസിനെ വിളിച്ചറിയിക്കുകയായിരുന്നു.

പൊലിസ് എത്തുമ്പോഴേക്കും ബാലി മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലിസ്.

ബാലിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണന്നും ഉടന്‍തന്നെ ഇവരെ പിടികൂടാന്‍ കഴിയുമെന്നും പൊലിസ് അറിയിച്ചു.

RELATED STORIES

Share it
Top