മുന്‍ വില്ലേജ് ഓഫിസര്‍ക്കും സ്വീപ്പര്‍ക്കും കഠിന തടവ്

തിരുവനന്തപുരം: മുന്‍ വില്ലേജ് ഓഫിസറെയും സ്വീപ്പറെയും വിജിലന്‍സ് കോടതി കഠിന തടവിനു ശിക്ഷിച്ചു. കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായതിനെ തുടര്‍ന്നാണു ശിക്ഷ. കൊല്ലം ജില്ലയിലെ പുന്നല വില്ലേജ് ഓഫിസിലെ വില്ലേജ് ഓഫിസറായിരുന്ന പത്തനാപുരം സ്വദേശി സലാഹുദ്ദീനെയും പുന്നല വില്ലേജ് ഓഫിസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ പുന്നല സ്വദേശി അസീസിനെയുമാണ് തിരുവനന്തപുരം വിജിലന്‍സ് എന്‍ക്വയറി കമ്മീഷണര്‍ ആന്റ് വിജിലന്‍സ് ജഡ്ജി രണ്ടുവര്‍ഷം വീതം കഠിന തടവിനും 10,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചത്. പുന്നല ചാറ്റിപുന്ന കുന്നത്തയ്യത്ത് വീട്ടില്‍ കുട്ടപ്പന്റെ വസ്തു പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വിജിലന്‍സിനു വേണ്ടി അഡീ. ലീഗല്‍ അഡൈ്വസര്‍ ബിജു മനോഹര്‍ ഹാജരായി.

RELATED STORIES

Share it
Top