മുന്‍ ലോകകപ്പുകളിലെ ചോര്‍ച്ചകള്‍

ലോകകപ്പ് ചരിത്രത്തില്‍ മുമ്പും ഗോള്‍കീപ്പര്‍മാര്‍ക്ക് അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 1990ല്‍ അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ നെറി പുംബിഡോ കാമറൂണ്‍ താരം ഒമാം ബിയിക്കിന്റെ ദുര്‍ബല ഹെഡ്ഡര്‍ കൈവിട്ടു കളഞ്ഞിട്ടുണ്ട്. 1994ല്‍ നെതര്‍ലന്റ്‌സിന്റെ വിംജോംങ്കിന്റെ ഹാഫ് വോളിയില്‍ അയര്‍ലന്‍ഡിന്റെ ഗോള്‍കീപ്പര്‍ പാറ്റ് ബോണറുടെ കൈയബദ്ധം ഗോളായി. 2002ല്‍ ജര്‍മനിയുടെ കീപ്പര്‍ ഒലിവര്‍ ഖാനിനെ കബളിപ്പിച്ച് ബ്രസീലും ഗോള്‍ നേടി. 2002ല്‍ കൊറിയയുടെ ലീ ക്യോങ് ഹോയുടെ 20 വാര അകലെ നിന്നുള്ള ഷോട്ട് റഷ്യയുടെ അക്കീന്‍ഫീവിന്റെ പിടിവിട്ട് വലയില്‍ കയറിയതും റഷ്യക്കാര്‍ മറന്നുകാണില്ല. 'ഫുട്‌ബോളില്‍ ഇന്നലെ എന്നൊന്നില്ല. പുതിയ 90 മിനിറ്റിനുള്ളില്‍ എന്തൊക്കെ ചെയ്യാനാവുമെന്നതിലാണ് ശ്രദ്ധ വേണ്ടത്. 1990ല്‍ തനിക്ക് പറ്റിയ പിഴവിനെപ്പറ്റി കൊളംബിയന്‍ സ്റ്റാര്‍ ഗോള്‍കീപ്പര്‍ റെനെ ഹിഗ്വിറ്റയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.

RELATED STORIES

Share it
Top