മുന്‍ റേഡിയോജോക്കിയുടെ കൊലപാതകം : അലിഭായി കസ്റ്റഡിയില്‍തിരുവനന്തപുരം: മുന്‍ റേഡിയോജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഷംസീര്‍ എന്നയാളെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്റെ സുഹൃത്ത് അബ്ദുള്‍ സത്താറിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് അലിഭായ് സമ്മതിച്ചതായും സംഭവം ക്വട്ടേഷന്‍ കൊലപാതകമാണെന്നുമാണ് പോലിസ് പറയുന്നത്.

RELATED STORIES

Share it
Top